പിതാമഹം അഥവാ പ്രചോദനം
അവർ അവനെ ചുട്ടു പൊള്ളുന്ന കനലിന്റെ ഭൂമുഖത്തെക്ക് യാത്രയാക്കാൻ ഒരുങ്ങി...
ഒരു നിമിഷം സചേതമായ മനസോടെ അവൻ അവരെ നോക്കി.....
"അമ്മേ......... അവൻ വിളിച്ചു.... "
നീറുന്ന മനസോടെ അമ്മ പറഞ്ഞു...
"ചൂട് ഏൽകാതെ നോക്കണേ മോനെ..."
അവന്റെ മനസ്സ് ഒന്ന് ഇടറി...
അവൻ അച്ഛന്റെ നേരെ തിരിഞ്ഞു...
ആർദ്രതയുടെ ആഗ്നേയഗിരി അലയടിക്കുന്ന ആ മുഖം അവന്റെ മനസിനെ ആകുലതയിൽ ആഴ്ത്തി...
പക്ഷെ....
"മോനെ.. ചൂടിനെ ചെറുത്ത് നിൽക്കണം..
കനലിനെ കച്ചിത്തുരു ആക്കണം.".
അച്ഛൻ പറഞ്ഞു.....
ആത്മവിശ്വാസത്തിന്റെ അഭ്രപാളി അവനിൽ അലയടിച്ചു....
അവൻ നടന്നു നീങ്ങി...
അങ് ദൂരേ സൂര്യൻ അവനെ നോക്കി ചിരിക്കുന്നുണ്ട്..
രചന : Jasmal jithu
